നിങ്ങളുടെ ജന്മദിനത്തിൽ നാസ നിങ്ങൾക്ക് ഗിഫ്റ് തരും, വിശ്വാസം വന്നില്ല അല്ലെ? എന്നാൽ നിങ്ങൾക്ക് അറിയാത്ത മറ്റൊരു രഹസ്യം കൂടിയുണ്ട്, എന്റെയും നിങ്ങളുടെയും നമ്മുടെ പ്രിയപെട്ടവരുടെയുമൊക്കെ പിറന്നാളിന് നാസ ഗിഫ്റ് തരും. അത് മാത്രമല്ല ലോകം മൊത്തം നമ്മുടെ പിറന്നാൾ നാസ അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യും. ബഹിരാകാശത്തെക്കുറിച്ചുള്ള താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി രസകരമായ ചില കാര്യങ്ങൾ നാസ വാഗ്ദാനം ചെയ്യുന്നുണ്ട് അതിലൊന്നാണ് ഈ പിറന്നാൾ സമ്മാനവും.
നിങ്ങളുടെ ജന്മദിനത്തിൽ ഹാബിൾ കണ്ടത് എന്താണ്? നാസയുടെ വെബ്സൈറ്റിൽ നിങ്ങളുടെ ജനനത്തീയതി നൽകിയാൽ, ഹാബിൾ സ്പെയ്സ് ടെലിസ്കോപ്പ് അന്ന് പകർത്തിയ ബഹിരാകാശ ചിത്രങ്ങൾ കാണാൻ കഴിയും. നാസയുടെ വെബ്സൈറ്റിൽ നിന്ന് മനോഹരമായ നിരവധി പോസ്റ്ററുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാനും പ്രിൻ്റ് ചെയ്യാനും സാധിക്കും. നിങ്ങളുടെ ജന്മമാസവുമായി ബന്ധപ്പെട്ട നാസയുടെ ബഹിരാകാശ സൃഷ്ടികൾ ഏതാണെന്നത് സോഷ്യൽ മീഡിയയിൽ നാസ് ചിലപ്പോൾ പങ്കുവെക്കാറുണ്ട്.
ഹാബിൾ സ്പെയ്സ് ടെലിസ്കോപ്പ് വർഷം മുഴുവനും ബഹിരാകാശ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
നിങ്ങളുടെ ജനിച്ച മാസവും തീയതിയും നാസയുടെ വെബ്സൈറ്റിൽ ( https ://science.nasa.govmission/hubblemultimedia/what-did-hubble-see-on-your-birthday/ ) നൽകിയാൽ, ആ പ്രത്യേക ദിവസം ഹാബിൾ എടുത്ത മനോഹരമായ ഒരു ബഹിരാകാശ ചിത്രം നമ്മുക്ക് കാണാം.
ഈ ചിത്രം നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും കഴിയും. നാസയുടെ ” നാസ അറ്റ് ഹോം ” അല്ലെങ്കിൽ ” ടൂൾകിറ്റുകൾ ” വിഭാഗങ്ങളിൽ നിന്ന് നിരവധി വിഭവങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
ഇതിൽ മനോഹരമായ പോസ്റ്ററുകൾ , കളറിംഗ് പേജുകൾ , ഇ-ബുക്കുകൾ , വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായി.” നാസ സെൽഫി എന്ന ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ചിത്രം ഒരു വെർച്വൽ സ്പെയ്സ് സ്യൂട്ടിൽ നാസയുടെ ബഹിരാകാശ ചിത്രങ്ങൾ മുന്നിൽ വെക്കാൻ സാധിക്കും .അതുമാത്രമല്ല കുട്ടികൾക്കും മുതിർന്നവർക്കുമായി ക്രാഫ്റ്റ് ആശയങ്ങൾ, സയൻസ് പരീക്ഷണങ്ങൾ, ഗെയിമുകൾ, വെർച്വൽ ടൂറുകൾ എന്നിവ നാസയുടെ ‘ സ്പെയ്സ് പ്ലേസ് ‘ പോലുള്ള വെബ്സൈറ്റുകളിൽ ലഭ്യമാണ് . ചുരുക്കത്തിൽ, നാസ സൗജന്യമായി ഭൗതിക സമ്മാനങ്ങൾ നൽകില്ല,പക്ഷെ അവർ നമ്മുക്കായി അന്നത്തെ ദിവസത്തെ പ്രത്യകത അറിയിക്കുന്നു. അപ്പോ എങ്ങനെയാ അടുത്തപിറന്നാളിന് നാസയിൽ നിന്ന് സമ്മാനം വാങ്ങില്ലേ?
















