കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികളിൽ രണ്ടുപേരും മുങ്ങി മരിച്ചു. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ലക്ഷ്മണൻ, ഇതേ സ്കൂളിൽ പഠിക്കുന്ന ഇരട്ടസഹോദരനായ രാമൻ എന്നിവരാണ് ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ടാണ് അണിക്കോടുനിന്ന് ഇരുവരെയും കാണാതായത്. ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിൽനിന്ന് പോകുകയായിരുന്നു. കാണാതായതോടെ അന്വേഷണം നടക്കുന്നതിനിടെ രാമന്റെ വസ്ത്രങ്ങൾ കുളത്തിന്റെ കരയിൽ കണ്ടെത്തി. ഫയർഫോഴ്സ് രാവിലെ നടത്തിയ തിരച്ചിലിൽ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി. പിന്നാലെ രാമന്റെ മൃതദേഹവും കണ്ടെത്തി. ഇരുവർക്കും നീന്തൽ അറിയില്ല. മീൻ പിടിക്കാൻ ഇറങ്ങിയതാണെന്ന് സംശയമുണ്ട്.
















