അഭിനയത്തിലെ മികവിനൊപ്പം വ്യക്തിത്വത്തിലും സ്റ്റൈലിലും പ്രത്യേക ശ്രദ്ധ നൽകുന്ന താരമാണ് നടി പാർവതി തിരുവോത്ത്.

ഇപ്പോഴിതാ, താരത്തിന്റെ പുതിയ മേക്കോവർ ചിത്രങ്ങളാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. പാർവതി പങ്കുവെച്ച പുതിയ മേക്കോവർ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

സ്റ്റൈലിഷ് ഹെയർകട്ടും മോഡേൺ ലുക്കുമാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. പാർവതിയുടെ ആത്മവിശ്വാസമുള്ള അവതരണം ആരാധകർ പ്രശംസയോടെയാണ് സ്വീകരിച്ചത്.
ക്യാരക്ടർ ഷിഫ്റ്റ് ലുക്ക്! എന്ന രീതിയിൽ കമന്റുകൾ നിറയുകയാണ് താരം പങ്കുവെച്ച പോസ്റ്റിന് കീഴിൽ.
content highlight: Parvathy Thiruvothu
















