തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 48 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കവടിയാർ, കെ എസ് ശബരിനാഥ്. ആക്കുളം വാർഡിൽ നിലവിലെ കൗൺസിലർ ആക്കുളം സുരേഷിന്റെ ഭാര്യ രമാ സുരേഷാകും കോൺഗ്രസ് സ്ഥാനാർഥി. ഉള്ളൂർ – ജോൺസൺ ജോസഫ്, കഴക്കൂട്ടം – എം.എസ്. അനിൽകുമാർ, പൗഡിക്കോണം – ഗാന്ധി സുരേഷ്, ചേങ്കോട്ടുക്കോണം – വി.ഐ. സരിത, മണ്ണന്തല – വനജ രാജേന്ദ്ര ബാബു, ഗൗരീശപട്ടം – സുമ, പേട്ട – അനിൽകുമാർ, നാലാഞ്ചിറ – ത്യേസ്യാമ്മ പീറ്റർ, മണക്കാട് – ലേഖ സുകുമാരൻ, കുടപ്പനക്കുന്ന് – അനിത എന്നിവർ സ്ഥാനാർഥികളാകും. പാളയം മുൻ എംപി എ. ചാൾസിന്റെ മരുമകൾ ഷൈനി. തൈയ്ക്കാട് വാർഡിൽ സിഎംപി ജില്ലാ സെക്രട്ടറി എം.ആർ. മനോജ്. സിഎംപിയുടെ മറ്റൊരു വാർഡായ ഇടവക്കോട് മുൻ കൗൺസിലർ വി.ആർ. സിനിയാകും മത്സരിക്കുക.
കാട്ടായിക്കോണം – സുചിത്ര.എ, കാര്യവട്ടം – ജയന്തി, പാങ്ങപ്പാറ – നീതു രഘുവരൻ, പാതിരിപ്പള്ളി – എസ്.പി. സജികുമാർ, അമ്പലമുക്ക് – അഖില.എ, നെട്ടയം – ആശ മുരളി, കാച്ചാണി – രാജി എസ്.ബി, വാഴോട്ടുക്കോണം – പി. സദാനന്ദൻ, കൊടുങ്ങാനൂർ – എസ്. രാധാകൃഷ്ണൻ നായർ, വട്ടിയൂർക്കാവ് – ഉദയകുമാർ.എസ്, കാഞ്ഞിരംപാറ – എസ്.രവീന്ദ്രൻ നായർ, പേരൂർക്കട – ജി. മോഹനൻ, ചെട്ടിവിളാകം – ബി. കൃഷ്ണകുമാർ, കിണവൂർ – ബി. സുഭാഷ്, മെഡിക്കൽ കോളജ് – ആശ വി.എസ്, പട്ടം – രേഷ്മ.പി, കേശവദാസപുരം – അനിത അലക്സ്, കുന്നുക്കുഴി – മേരി പുഷ്പം, നന്തൻകോട് – എ.ക്ലീറ്റസ്, പാളയം – എസ്. ഷെർളി, വഴുതക്കാട് – നീതു വിജയൻ, ശാസ്തമംഗലം – സരള റാണി.എസ്, പാങ്ങോട് – ആർ.നാരായണൻ തമ്പി, തിരുമല – മഞ്ജുള ദേവി, തൃക്കണ്ണാപുരം – ജോയ് ജേക്കബ്, പുനയ്ക്കാമുഗൾ – ശ്രീജിത്ത്, പൂജപ്പുര – അംബിക കുമാരി അമ്മ, എസ്റ്റേറ്റ് – ആർ.എം.ബൈജു, തിരുവല്ലം – തിരുവല്ലം ബാബു, വലിയതുറ – ഷിബ പാട്രിക്, ആറ്റുകാൽ – അനിതകുമാരി, അണമുഖം – ജയകുമാരി, ആക്കുളം – സുധാകുമാരി സുരേഷ്, കുഴിവിള – അനിൽ അംബു, കുളത്തൂർ – അംബിക.ആർ, പള്ളിത്തുറ – ദീപ ഹിജിനസ് എന്നിവരാണ് മത്സരിക്കുക.
Story Highlights : congress-announces-48-candidates-for-thiruvananthapuram-corporation-election
















