തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനു വേണ്ടി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ന് കേരളത്തിൽ എത്തും. ഉപരാഷ്ട്രപതിയായ ശേഷമുള്ള സിപി രാധാകൃഷ്ണന്റെ ആദ്യത്തെ കേരള സന്ദർശനമാണിത്.
തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് ഹെലികോപ്റ്ററിൽ കൊല്ലത്ത് എത്തും. ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഉപരാഷ്ട്രപതി കൊല്ലത്ത് എത്തുന്നത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി മന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങിയവരും ചടങ്ങിൽ സംവദിക്കും. തുടർന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തും.
















