ലിപ്സ്റ്റിക്ക് ഇടാതെ ഒന്ന് പുറത്തു പോകാൻ പോലും മടിയാണോ? അത് മടിയാണോ അതോ നമ്മുടെ ഉള്ളിലെ സൗന്ദര്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ അല്ലെങ്കിൽ രൂപഭംഗിയെക്കുറിച്ചുള്ള ആശങ്കയാണോ? കൺഫ്യൂഷൻ ആയല്ലേ. കൺഫ്യൂഷൻ ഒന്നും വേണ്ട കാലം മാറുന്നതിനനുസരിച്ച് നമ്മുടെ സൗന്ദര്യ സങ്കല്പങ്ങളിലും ജീവിത ശൈലിയിലും ഒക്കെ വന്ന മാറ്റങ്ങൾ കൊണ്ടാണ് ഇതുണ്ടാകുന്നത് .ഇതിനെ ബ്യൂട്ടി ആൻസൈറ്റി” (Beauty Anxiety) എന്നാണ് പറയുക .
പണ്ട് കണ്മഷിയും പൗഡറും,പൊട്ടും മാത്രമായി ഒതുങ്ങിയിരുന്ന ഇന്ന് പറയുന്ന ബ്യൂട്ടി പ്രോക്ടറുകളിലേക്കും അഞ്ചും പത്തും ലെയറുകൾ ഉള്ള സ്കിൻ കെയറുകളിലേക്കും നാം എത്തിയിട്ടുണ്ട്. അതൊക്കെ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കൂടുതലും ഇല്ലാതാക്കാനാണ് സാധ്യത കാരണം കാലം മാറുന്നതിനനുസരിച്ച് പുതിയ പുതിയ കാര്യങ്ങളിലേക്ക് നമ്മളറിയാതെ തന്നെ നാം എത്തിച്ചേരുന്നത് സ്വാഭാവികമാണ്. അത്രയുള്ളു ഇതും .
എന്നാൽ പറഞ്ഞു വരുന്നത് അതിനെ കുറിച്ചല്ല, ഈ മാറ്റങ്ങൾ നമ്മളെ ബ്യൂട്ടി ആൻസൈറ്റിയിലേക്ക് എത്തിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം?
ഒരാളുടെ ശാരീരിക രൂപത്തെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ ഉള്ള അനാവശ്യമായ ചിന്തകളും, ഭയവും, മാനസിക സമ്മർദ്ദവുമാണ് ബ്യൂട്ടി ആൻസൈറ്റി. താൻ കാണാൻ ഭംഗിയില്ലാത്തയാളാണെന്ന തോന്നൽ, ശരീരത്തിൽ എന്തെങ്കിലും കുറവുകളുണ്ടെന്ന ചിന്ത എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മുഖത്ത് ചെറിയൊരു കുരു വന്നാൽ അൽപ്പം വയറു ചാടിയാൽ, സ്വയം കുറ്റപ്പെടുത്തുകയും അത് ആലോചിച്ച് പല റെമഡികളും ട്രൈ ചെയ്തും കോൺഫിഡൻസ് പോയെന്നും പറയുന്നവരാണോ നിങ്ങൾ?
ഇതിന്റെ പ്രധാന കാര്യങ്ങൾ എന്താണെന്ന് അറിയാമോ?
എന്ന തൊട്ടാണ് ഇത് നമ്മളെ പിടികൂടി തുടങ്ങിയതെന്ന് അറിയാമോ?
സോഷ്യൽ മീഡിയ വന്നു തുടങ്ങിയതു മുതൽ നമ്മളിൽ പല പല മാറ്റങ്ങൾ വന്നു തുടങ്ങി. ഫിൽട്ടറുകളും എഡിറ്റ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച് “പരിപൂർണ്ണ” സൗന്ദര്യസങ്കൽപ്പങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയയാണ് ഇന്ന് ബ്യൂട്ടി ആൻസൈറ്റിയുടെ പ്രധാന കാരണം. അതുമാത്രമല്ല ഇൻഫ്ലുവൻസർമാരുമായി സ്വയം താരതമ്യം ചെയ്യുന്നത് ഈ പ്രശ്നം വർദ്ധിപ്പിക്കുന്നു.
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും ചികിത്സകളും പ്രോത്സാഹിപ്പിക്കുന്നതിനായി, ആളുകളുടെ നിലവിലെ രൂപം മതിയാവില്ലെന്ന ചിന്ത പരത്തുന്ന തരത്തിലുള്ള വിഡിയോസും ആർട്ടിക്കിളുകളും കാണുമ്പോൾ നമ്മളിൽ ആത്മവിശ്വാസമില്ലായ്മ ഉടലെടുക്കും സ്വന്തം രൂപത്തിലുള്ള വിശ്വാസമില്ലായ്മ ഈ ഉത്കണ്ഠയെ വർദ്ധിപ്പിക്കുന്നു. കൂടാതെ നമ്മുടെ ചുറ്റുമുള്ളവരും ഇതിനൊരു കരണക്കാരാണ്.നീ മെലിഞ്ഞോ? തടിച്ചോ? കറുത്തോ, മുലത്താകെ കുരു വന്നാലോ,,, ഇത്തരത്തിലുള്ള കമെന്റുകൾ.
ഇതോടെ നമ്മളെന്ത് ചെയ്യും സ്വയം മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്യുക.
ചെറിയ രൂപമാറ്റങ്ങളെയോ പാടുകളെയോ കുറിച്ച് അമിതമായി സങ്കടപ്പെടുക. സൗന്ദര്യ സംരക്ഷണത്തിനായി അമിത സമയം ചെലവഴിക്കുക.
ആളുകളെ അഭിമുഖീകരിക്കാൻ മടി കാണിക്കുക, നിരന്തരം കണ്ണാടിയിൽ നോക്കുകയോ ചിത്രങ്ങൾ പരിശോധിക്കുകയോ ചെയ്യുക. ഇങ്ങനെയൊകെ ചെയ്യാറുണ്ടോ? എന്നാൽ ഒന്ന് ഓർത്തോളൂ
ബ്യൂട്ടി ആൻസൈറ്റി എന്നത് ഒരു യഥാർത്ഥ മാനസികാരോഗ്യ പ്രശ്നമാണ്, അത് ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചേക്കാം. അതിനാൽ മറ്റുള്ളവർക്ക് വേണ്ടി നമ്മളെ നമ്മൾ തന്നെ നശിപ്പിക്കാതെ ഇരിക്കുക.അതല്ലേ നല്ലത്.
















