പത്തനംതിട്ട: നവകേരളത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും യുവജനശക്തിയെ ഏകോപിപ്പിക്കാനുള്ള ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
യുവജനതയുടെ ആശയങ്ങൾക്കും പ്രതീക്ഷകൾക്കും വേദിയൊരുക്കി നവകേരള സൃഷ്ടിയിലേക്കുള്ള പുതുവഴികൾ തേടാനാണ് ഫെസ്റ്റിന്റെ ഉദ്ദേശം. സംസ്ഥാനത്തെ 14 ജില്ലകളിലുമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകളും സംവാദങ്ങളുമടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുക.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം ആർ. ശ്യാമ, പ്രൊഫഷണൽ സബ് കമ്മിറ്റിയിലെ അംഗങ്ങളായ ആശിക് ഇബ്രാഹിം കുട്ടി, വിനീത് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഫെസ്റ്റിന്റെ വെബ്‌സൈറ്റ് ഡി.വൈ.എഫ്.ഐ പ്രൊഫഷണൽ സബ് കമ്മിറ്റിയുടെ എറണാകുളം ജില്ലാ കൺവീനർ വിനീത് രൂപകൽപ്പന ചെയ്തതാണ്.
















