ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്ന് തുടങ്ങി ഹിറ്റുകളുടെ സൃഷ്ടാവാണ് രാഹുൽ സദാശിവൻ. ഇപ്പോഴിതാ ആദ്യ ചിത്രം സമ്മാനിച്ച പരാജയം പിന്നീട് സിനിമ ചെയ്യുന്നതിനുള്ള താത്പര്യത്തെ നഷ്ടപ്പെടുത്തിയെന്ന് വെളിപ്പെടുത്തി സംവിധായകൻ രംഗത്ത് വന്നിരിക്കുകയാണ്. റെഡ് റൈൻ ആയിരുന്നു രാഹുലിന്റെ ആദ്യ ചിത്രം. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഡീയസ് ഈറെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്.
രാഹുലിന്റെ വാക്കുകൾ…..
ആദ്യ ചിത്രത്തിനേറ്റ പരാജയം കാരണം പിന്നീട ഒരു അവസരത്തിന് സമയമെടുത്തു, പത്തു കൊല്ലത്തിൽ മലയാളത്തിൽ ഞാൻ ചെന്ന് കാണാത്ത നടന്മാരോ നിർമ്മാതാക്കളോ ഇല്ല. ഞാൻ ഒരിക്കലും സിനിമയിൽ നിന്ന് മാറി നിന്നില്ല, മറിച്ച് ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അവസാനം എന്റെ കഥ കേട്ട് ഇഷ്ട്ടപ്പെട്ട ഷെയ്ൻ നിഗമാണ് എന്നെ അൻവർ റഷീദിനെ പരിചയപ്പെടുത്തിയത്.
എന്തായാലും ഇപ്പോൾ എന്റെ സിനിമകൾ ആളുകൾ സ്വീകരിക്കുന്നത് സന്തോഷം മാത്രം. റെഡ് റെയ്നിൽ നരെയ്ൻ ആണ് നായകനായത്, സഹോദരന്റെ തിരോധാനം അന്വേഷിച്ചു പോകുന്ന നരേനും സംഘവും ഒരു അന്യഗ്രഹ ജീവിയുടെ മുന്പിലെത്തിപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കോളേജ് പഠനത്തിന് ശേഷം ചെയ്ത ചിത്രമായതിനാൽ ചിത്രത്തിൽ പോരായ്മകളുണ്ടാകുമെന്നും എങ്കിലും റെഡ് റെയ്ൻ ഇഷ്ടപ്പെടുന്നവർ ഇപ്പോഴുമുണ്ടെന്ന് കേൾക്കുന്നതിൽ സന്തോഷം.
content highlight: Rahul sadasivan
















