ബിഗ് ബോസ്സിൽ ഇപ്പോൾ ഫിനാലെ വീക്ക് ആണ് അതായത് ഈ ഷോയുടെ അവസാന ആഴ്ച. നവംബർ 9-നാണ് ഗ്രാൻഡ് ഫിനാലെ നടക്കുക. മണി വീക്കിലെ റിസ്‌കി ടാസ്‌ക്കുകൾക്ക് പുറമെ പ്രധാനപ്പെട്ട ചില സംഭവവികാസങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിൽ നടന്നിരുന്നു. അനീഷ് – അനുമോൾ കോംബോ , ഫിനാലെ വീക്ക്,മിഡ്-വീക്ക് എവിക്ഷൻ സാധ്യത,നൂറ ഫിനാലെയിൽ, ഇതൊക്കെയാണ് ബിഗ് ബോസ്സിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ അവശേഷിക്കുന്ന 7 മത്സരാർത്ഥികൾ ഇവരാണ്:
അനീഷ്, അനുമോൾ ,അക്ബർ ,ഷാനവാസ് ഷാനു ആദില നെവിൻ നൂറ, ഇവരിൽ ഒരാൾ ആണ് വിന്നർ? അത്രയ്ക്കും എന്ന എന്തെങ്കിലും ഒരു ഐഡിയ ഉണ്ടോ? മണി വീക്കിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ, ശക്തമായ മത്സരാർത്ഥിയായിരുന്ന ആര്യൻ പുറത്തായത്തോടെ ആരാകും വിജയി എന്ന ആകാംക്ഷയിൽ ആണ് .
അനീഷ് അനുമോളോട് തൻ്റെ ഇഷ്ടം തുറന്നുപറഞ്ഞതും, അത് വീടിനകത്തും പുറത്തുംവലിയ ചർച്ചയായതും ഈയിടെ നടന്ന പ്രധാന സംഭവമാണ്. കൂടാതെ മണി വീക്കിലെ റിസ്‌കി ടാസ്കിൽ ഏറ്റവും കൂടുതൽ പണം നേടിയത് അനുമോളാണ്. വെറും ഒരു മിനിറ്റിനുള്ളിൽ വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങിയ കാറിൽ നിന്ന് നോട്ടുകെട്ടുകൾ ശേഖരിച്ച് മടങ്ങിയെത്തണം. സമയം കഴിഞ്ഞാൽ മത്സരാർത്ഥികൾ ഷോയിൽ നിന്ന് പുറത്താക്കപ്പെടും എന്നതായിരുന്നു ഈ ടാസ്കിൻ്റെ ഏറ്റവും വലിയ അപകടം.
നേരത്തെ അച്ചടക്കലംഘനത്തിന് ബിഗ് ബോസ് മണി ടാസ്കിൽ നിന്ന് വിലക്കിയ നെവിന് മോഹൻലാൽ പിന്നീട് ഈ ടാസ്കിൽ പങ്കെടുക്കാൻ അവസരം നൽകി.ഇതോടെ നെവിൻ 50,000 രൂപ നേടി. ഈ മണി വീക്കിൽ മത്സരാർത്ഥികൾ നേടിയ ആകെ തുക, സീസണിലെ വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയായ 50 ലക്ഷം രൂപയിൽ നിന്ന് കുറയും. ടാസ്‌കുകളിലൂടെ 3.5 ലക്ഷം നേടിയ നൂറുലക്ഷം, ആകെ 4.75 ലക്ഷം രൂപ വിജയിയുടെ സമ്മാനത്തുകയിൽ നിന്ന് കുറഞ്ഞു. വിജയിയുടെ സമ്മാനത്തുകയിൽ നിന്ന് പണം കുറച്ചതിനെതിരെ അനീഷും അനുമോളും ഒഴികെയുള്ള മത്സരാർത്ഥികൾ അതൃപ്തി അറിയിച്ചു.
മിഡ്-വീക്ക് എവിക്ഷൻ സാധ്യത: ഫിനാലെ അടുത്തിരിക്കുന്നതിനാൽ, ഈ ആഴ്ച ഒരു മിഡ്-വീക്ക് എവിക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മോഹൻലാൽ സൂചന നൽകിയിട്ടുണ്ട്.
ടിക്കറ്റ് ടു ഫിനാലെ ടാസ്ക് വിജയിച്ച നൂറ, ഫിനാലെയിലേക്ക് നേരിട്ട് പ്രവേശനം നേടി. മുൻപ് പുറത്തായ ചില മത്സരാർത്ഥികൾ വീട്ടിലേക്ക് അതിഥികളായി മടങ്ങിയെത്തുന്നതിൻ്റെ സൂചനകൾ നൽകുന്ന പ്രൊമോയും ഇപ്പോൾ വന്നിട്ടുണ്ട്.
















