തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് മുന്‍ എംഎല്‍എയും തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനാര്‍ഥിയുമായ കെഎസ് ശബരീനാഥന്‍.
തനിക്ക് എല്ലാ നല്‍കിയത് കോണ്‍ഗ്രസാണെന്നും നഗരസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെത് മികച്ച പാനല്‍ ആണെന്നും നഗരസഭ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും ശബരീനാഥന്‍ പറഞ്ഞു.
രണ്ടുതവണ എംഎല്‍എയായി, ഒരു തവണ പരാജയപ്പെട്ടു. അതിനുശേഷം കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി. കെപിസിസി ജനറല്‍ സെക്രട്ടറിയായി. ഇതൊക്കെ പാര്‍ട്ടി നല്‍കിയതാണ്.
ഞാന്‍ പഞ്ച് ഡയലോഗ് അടിക്കുന്ന ആളോ, വിസ്‌ഫോടനം നടത്തുന്ന ആളോ അല്ല. ഉള്ളിന്റെ ഉളളില്‍ ഞാനൊരു പാര്‍ട്ടിക്കാരനാണ്. പാര്‍ട്ടി പറയുന്നത് ചെയ്യുകയെന്നതാണ് തന്റെ ഉത്തരവാദിത്വം- ശബരീനാഥന്‍ പറഞ്ഞു
















