പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് പ്രവർത്തിച്ചിരുന്ന ആക്രിക്കടയ്ക്ക് തീപിടിച്ച് കട പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി സംഭവിച്ച അഗ്നിബാധ വലിയ ആശങ്കയ്ക്ക് ഇടയാക്കി.
വിവരം ലഭിച്ചതോടെ ഓങ്ങല്ലൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള നാലു യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങളിലാണ് ആദ്യം തീ പടർന്നത്. നിമിഷങ്ങൾക്കുള്ളിൽ തീ വ്യാപിച്ച് കട മുഴുവൻ ആളിക്കത്തുകയായിരുന്നു.
അഗ്നിബാധയെ തുടർന്ന് പ്രദേശത്ത് കറുത്ത പുക പടർന്നു. മുൻഭാഗത്തെ തീ നിയന്ത്രണാധീതമാക്കിയിട്ടുണ്ടെങ്കിലും പിന്നിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് മുന്നിലെ സമീപവാസികളെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്.
















