കൊച്ചി: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സംസ്ഥാന സർക്കാരിൻ്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽ പ്രതികരണവുമായി ആസിഫ് അലി.
മമ്മൂട്ടിക്കൊപ്പമുളള നോമിനേഷൻ തന്നെ വലിയ സന്തോഷമാണെന്ന് ആസിഫ് അലി പറഞ്ഞു. പുരസ്കാരം മുന്നോട്ടുള്ള ശ്രമങ്ങൾക്കുള്ള വലിയ ധൈര്യം നൽകുന്നു. കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ശ്രമിച്ചു കൊണ്ടിരിക്കാനുള്ള ഊർജ്ജമാണ് അംഗീകാരമെന്നും ആസിഫ് അലി പറഞ്ഞു.
















