ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി മോഷണക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ എസ് ഐ ടി വിശദമായി ചോദ്യം ചെയ്യുകയാണ്. കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളാണ് നിലവിൽ എസ് ഐ ടി ശേഖരിക്കുന്നത്. ഈ മാസം പത്താം തീയതി വരെയാണ് പോറ്റി എസ് ഐ ടിയുടെ കസ്റ്റഡിയിൽ തുടരുക.
കേസിന്റെ അന്വേഷണത്തിൻ്റെ ഭാഗമായി ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എസ്.ഐ.ടി.
കേസിൽ പ്രതിയായ മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ ഈ മാസം ആറാം തീയതി കോടതി പരിഗണിക്കും.
















