വടകര: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ കണ്ണോത്ത് മീത്തൽ–കണ്ണംകുന്നത്ത് താഴ റോഡിന്റെ വികസന പ്രവൃത്തി ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു.
ദീർഘകാലമായി യാത്രാക്ലേശം അനുഭവിച്ചിരുന്ന കണ്ണോത്ത്, പുത്തുച്ചാലിൽ ഭാഗങ്ങളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന പദ്ധതിയാണ് ഇത്. ആയഞ്ചേരി–കടമേരി റോഡിനേയും കെ.വി. പീടിക–വള്ള്യാട് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡായതിനാൽ ഈ വികസനം പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
അയൽകൂട്ടം കൺവീനർ ഇ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. കെ.വി. സജേഷ്, സന്തോഷ് എം.പി., രതീഷ് പി., ബിജില ടി., നവിത സുരേഷ്, ഫൗസിയ കെ.കെ., സെലീന കെ.കെ., സൗമ്യ പി., സൗമ്യ കെ എന്നിവർ പ്രസംഗിച്ചു.
















