കുട്ടികളിൽ കാഴ്ചക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും. മൊബൈൽ ഫോൺ, ടാബ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ റിഫ്രാക്ടീവ് എററുകളും കോങ്കണ്ണും ഉണ്ടാകാനുള്ള സാധ്യത വർധിച്ചുവരുന്നുവെന്നുമാണ് വിദഗ്ദര്‍ പറയുന്നത്.
- ഭക്ഷണ ക്രമീകരണം
സ്കൂളിൽ ചേർക്കുന്നതിനു മുൻപായിട്ട് (ഏകദേശം അഞ്ച് വയസ്സിനു മുൻപ്) കുട്ടിയുടെ കാഴ്ച പരിശോധിക്കണം. ഭക്ഷണ ക്രമീകരണത്തിലൂടെ കുട്ടികളുടെ കാഴ്ചശക്തിയെ സംരക്ഷിക്കാമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വൈറ്റമിൻ എ കൂടുതലടങ്ങിയ പച്ചചീര (Green Leafy Vegetables), ക്യാരറ്റ്, പപ്പായ തുടങ്ങിയവ കുട്ടികളുടെ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്താൻ ശ്രമിക്കുക. മൈക്രോ ന്യൂട്രിയന്റുകൾ കുറഞ്ഞ ജങ്ക് ഫുഡുകൾ പരമാവധി ഒഴിവാക്കുക.
- സ്ക്രീൻ ടൈം നിയന്ത്രിക്കുക
കണ്ടിന്യൂസായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറയ്ക്കുക. നല്ല വെളിച്ചമുള്ള മുറിയിൽ മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കാൻ നല്‍കുക. ലൈറ്റ് അണച്ചിട്ട് മൊബൈൽ കാണുന്നത് പരമാവധി ഒഴിവാക്കുക.
content highligfht: EYE
















