ദോഹ: ഖത്തർ യൂണിവേഴ്‌സിറ്റിയുടെ സ്വർണജൂബിലിക്ക് യുനെസ്കോയുടെ ഔദ്യോഗിക അംഗീകാരം.ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോയുടെ 43-ാമത് ജനറൽ സെഷൻ, ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിൽ നടന്നപ്പോൾ ആണ് ഈ തീരുമാനം.
ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോ. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന യുനെസ്കോയുടെ 43-ാമത് സെഷനിൽ, 2026-2027 ലെ യുനെസ്കോ അനുസ്മരണ പരിപാടികളുടെ പട്ടികയിൽ ഖത്തർ യൂണിവേഴ്‌സിറ്റി (ക്യു.യു) സ്ഥാപിതമായതിന്റെ 50-ാം വാർഷികം ഉൾപ്പെടുത്തുന്നതിന് ഔദ്യോഗികമായി അംഗീകാരം നൽകിയതായി ഖത്തർ സർവകലാശാല അറിയിച്ചു.
ഖത്തർ സമർപ്പിച്ച നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം ദേശീയ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര കമ്മീഷൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ യുനെസ്കോ ദേശീയ കമ്മീഷനുകൾ ഈ പദ്ധതിയെ പിന്തുണച്ചു.
1977-ൽ പ്രവർത്തനം ആരംഭിച്ച ഖത്തർ യൂണിവേഴ്‌സിറ്റി, രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു നാഴികക്കല്ലായി മാറിയിരുന്നു. തുടക്കം മുതൽ വിദ്യാഭ്യാസ മികവിനെയും ഗവേഷണ പ്രഗതിയെയും സാമൂഹിക പങ്കാളിത്തത്തെയും ഉന്നത തലത്തിൽ വളർത്തിയതിലൂടെയാണ് ഖത്തർ യൂണിവേഴ്‌സിറ്റി പ്രാദേശികവും അന്തർദേശീയവുമായ സാന്നിധ്യം ഉറപ്പിച്ചത്.
യുനെസ്കോയുടെ ഈ അംഗീകാരം, ഖത്തറിലെ വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ സർവകലാശാലയുടെ സുസ്ഥിര സംഭാവനകൾക്കും ദേശീയ വികസനത്തിലേക്കുള്ള പ്രതിബദ്ധതയ്ക്കും നൽകിയ ആഗോള അംഗീകാരമായാണ് വിലയിരുത്തുന്നത്.
















