എല്ലാവരും കൊച്ചു കുട്ടികളെ ഇന്ന് ഡയപ്പറാണ് ധരിപ്പിക്കുന്നത്. കാരണം തുണി ഉപയോഗിക്കുക യാണെങ്കിൽ അവ ഇടയ്ക്കിടയ്ക്ക് മാറ്റി നൽകേണ്ടതായി വരും. മാത്രമല്ല തുണികൾ ഉണ്ടാക്കുന്ന നനവ് കുട്ടികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും.എന്നാൽ ഡയപ്പറുകൾ ആകുമ്പോൾ ഇടയ്ക്കിടെ മാറ്റി നൽകേണ്ട ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ല മാത്രമല്ല കുട്ടികൾക്കും എപ്പോഴും ഒരു ഫ്രഷ് ഫീലിംഗും ലഭിക്കും.
എന്നാൽ ഇത്തരം സൗകര്യങ്ങളെല്ലാം ഉണ്ടെങ്കിലും ഡയപ്പറുകളെ കുറിച്ച് പുതിയ ചില കാര്യങ്ങളാണ് അടുത്തിടെ പുറത്ത് വന്നിട്ടുള്ളത്. മറ്റൊന്നുമല്ല സോഷ്യൽ മീഡിയയിൽ ഒരു ഡോക്ടർ ഒരു സ്ത്രീയോട് നിങ്ങളുടെ കുഞ്ഞിന് ഡയപ്പർ ഇടരുത് എന്ന് നിർദ്ദേശിക്കുന്ന വീഡിയോ വൈറലായി മാറുന്നു. വീഡിയോയിൽ ഡോക്ടർ ഡയപ്പർ ധരിക്കുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളുടെ തകരാറിലാക്കുന്നു എന്നാണ് പറയുന്നത്. ഈ വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറിയത്. ശിശുരോഗ വിദഗ്ധനായ ഡോക്ടർ ഇമ്രാൻ പട്ടേൽ ഈ വീഡിയോ പങ്കുവയ്ക്കുകയും തന്റെ അഭിപ്രായം ഇതിൽ നൽകുകയും ചെയ്തു. വിഷയത്തെക്കുറിച്ച് അദ്ദേഹം വിശദമായി തന്നെ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
കുട്ടികളിൽ ഡയപ്പർ ഇടുന്നത് അവരുടെ വൃക്കകളെ തകരാറക്കും എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ താൻ കണ്ടു. ഇത് പൂർണമായും തെറ്റായ വിവരമാണ്. ഇത്തരത്തിലുള്ള വിവരങ്ങൾ നൽകരുത് ആളുകൾ ഭയപ്പെടുത്തരുത് എന്നാണ് ഇമ്രാൻ പട്ടേൽ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നത്. അതേസമയം ഓരോ രണ്ടും മൂന്നോ മണിക്കൂർ കൂടുമ്പോഴും കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ മാറ്റി നൽകാൻ അദ്ദേഹം ശുപാർശ ചെയ്യുന്നു.
content highlight: Baby diapper
















