സൗദി അറേബ്യ: സൗദിയിൽ യുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ സുബീഷ് കങ്കാണിവളപ്പിലിനെ (33)യാണ് സൗദിയിലെ ജുബൈലിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിഴക്കൻ സൗദിയിലെ ജുബൈലിലെ താമസസ്ഥലത്താണ് സംഭവം നടന്നത്. രാത്രി ഉറങ്ങാനായി കിടന്ന സുബീഷിനെ പിറ്റേന്ന് രാവിലെ സഹപ്രവർത്തകരാണ് പ്രതികരണമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരം അധികൃതരെ അറിയിച്ചതിനെ തുടർന്ന് മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുബീഷ്. നിയമപരമായ നടപടികൾ പൂർത്തിയായതിനു ശേഷം മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.പിതാവ്: സുരേഷ്, മാതാവ്: ബീന.
















