Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ചെയ്യാത്ത കുറ്റത്തിന് 43 വർഷം ജയിലിൽ:നീതി ലഭിച്ചിട്ടും നാടുകടത്തൽ ഭീഷണി; അവസാനം സുബ്രഹ്മണ്യത്തിന് യുഎസ് കോടതിയുടെ ആശ്വാസം”

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 4, 2025, 01:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെയ്യാത്ത കുറ്റത്തിന് തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം കൃത്യം പറഞ്ഞാൽ 43 വർഷത്തിലധികം ജയിലറകൾക്കുള്ളിൽ ഹോമിക്കപ്പെട്ട ഒരിന്ത്യൻ വംശജന്റെ വിധിക്ക് ഒടുവിൽ യുഎസ് കോടതികളുടെ കനിവ്. കൊലപാതകക്കുറ്റത്തിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട സുബ്രഹ്മണ്യം ‘സുബു’ വേദത്തെ (64) ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ഐസിഇ) നീക്കങ്ങൾ യുഎസ് കോടതികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തന്റെ നിരപരാധിത്വം തെളിയിക്കാൻ നാല് പതിറ്റാണ്ടിലേറെ പോരാടി വിജയം കണ്ട സുബ്രഹ്മണ്യത്തിന്, ജയിൽ മോചിതനായ ഉടൻ തന്നെ നേരിടേണ്ടി വന്ന നാടുകടത്തൽ ഭീഷണി അദ്ദേഹത്തെയും കുടുംബത്തെയും തളർത്തിയിരുന്നു. എന്നാൽ, നാടുകടത്തലിനെതിരെ സുബു നടത്തിയ നിയമപോരാട്ടം വിജയം കണ്ടിരിക്കുകയാണ്.

പെൻസിൽവേനിയ സ്വദേശിയായ സുബ്രഹ്മണ്യം വേദം എന്ന സുബുവിനെ 1982-ൽ, 19 വയസ്സുള്ളപ്പോൾ, സുഹൃത്തായ തോമസ് കിൻസറെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. 1983-ൽ കുറ്റക്കാരനെന്ന് കണ്ടെത്തി പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിരപരാധിത്വം തെളിയിക്കാനുള്ള സുബുവിന്റെ ശ്രമങ്ങളെല്ലാം തുടർച്ചയായി നിരസിക്കപ്പെട്ടു. എന്നാൽ, 2022-ൽ കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായി. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന തോക്കിലെ വെടിയുണ്ടയ്ക്ക് ഉണ്ടാക്കാൻ കഴിയുന്നതിലും വളരെ ചെറിയ മുറിവാണ് കൊല്ലപ്പെട്ട കിൻസറിന്റെ തലയിലുണ്ടായതെന്ന് പുതിയ പരിശോധനയിൽ തെളിഞ്ഞു. ഇതോടെ, 43 വർഷത്തിലധികം നീണ്ട സുബുവിന്റെ ജയിൽവാസത്തിന് അവസാനമായി. പെൻസിൽവേനിയയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞ ശേഷം കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തികളിൽ ഒരാളായി സുബ്രഹ്മണ്യം മാറി. ഒക്ടോബർ 3-ന് അദ്ദേഹം ജയിൽ മോചിതനായി.

കൊലപാതകക്കുറ്റത്തിൽ നിന്ന് മോചിതനായെങ്കിലും, സുബ്രഹ്മണ്യത്തെ കാത്തിരുന്നത് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായിരുന്നു. ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത ഐസിഇ, 1980-കളിലെ ലഹരിമരുന്ന് കൈവശം വെച്ച കേസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നാടുകടത്തൽ ഉത്തരവ് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ലൂസിയാനയിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ നാടുകടത്തുന്നതിനായി എയർസ്ട്രിപ്പ് സജ്ജീകരിച്ച് സുബ്രഹ്മണ്യത്തെ പാർപ്പിക്കുകയും ചെയ്തു.

കേസ് റദ്ദാക്കപ്പെട്ടെങ്കിലും ലഹരിക്കേസ് നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഐസിഇയുടെ നീക്കത്തെ സുബ്രഹ്മണ്യത്തിന്റെ കുടുംബം കോടതിയിൽ ചോദ്യം ചെയ്തു. വെറും ഒമ്പത് മാസം മാത്രം പ്രായമുള്ളപ്പോഴാണ് സുബ്രഹ്മണ്യം ഇന്ത്യ വിട്ട് യുഎസിൽ എത്തിയത്. “ഒമ്പത് മാസം പ്രായമുള്ളപ്പോൾ ഇന്ത്യ വിട്ട അദ്ദേഹത്തിന്, ഇന്ത്യ തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ്. അദ്ദേഹത്തിന് ഇന്ത്യയിൽ ആരെയും അറിയില്ല,” എന്ന് കുടുംബം കോടതിയെ അറിയിച്ചു. അമ്മയും അച്ഛനും മരണപ്പെടുകയും സഹോദരി, മരുമക്കൾ, പേരക്കുട്ടികൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ എല്ലാവരും യുഎസ് പൗരന്മാരായി അമേരിക്കയിലും കാനഡയിലുമായി താമസിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സുബ്രഹ്മണ്യത്തിന്റെ നാടുകടത്തൽ നീക്കം മനുഷ്യത്വരഹിതമാണെന്നും കുടുംബം വാദിച്ചു. നിരപരാധിത്വം തെളിയിക്കാൻ 43 വർഷം പോരാടിയ കുടുംബം, ഇപ്പോൾ നാടുകടത്തലിനെതിരെയും ശക്തമായി പോരാടുകയാണ്.

അങ്ങനെ ഈ ഹർജി പരിഗണിച്ച യുഎസ് കോടതികൾ ഇമിഗ്രേഷൻ വകുപ്പിന്റെ അപ്പീൽ പുനഃപരിശോധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വരെ നാടുകടത്തൽ നടപടികൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതോടെ, 43 വർഷത്തെ ജയിൽവാസത്തിന് ശേഷം സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കണ്ട സുബ്രഹ്മണ്യം വേദത്തിന്, തന്റെ പ്രിയപ്പെട്ടവരോടൊപ്പം യുഎസ് മണ്ണിൽ തുടരാൻ ഒരു താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. തെറ്റായി ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് നീതിന്യായ വ്യവസ്ഥ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യത്തിന്റെ കുടുംബം ‘ഫ്രീ സുബ്ബു’ എന്ന വെബ്സൈറ്റ് വഴിയും പ്രക്ഷോഭം തുടരുന്നുണ്ട്.

ReadAlso:

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കും; പ്രമേയം പാസാക്കി ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍

അമേരിക്കയുമായുള്ള യുദ്ധം നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ ഇറാന്റെ തീരുമാനം

ഹോര്‍മുസ് പ്രതിസന്ധി; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍, സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

Tags: ANWESHANAM NEWSINDIAN CITIZENSUS CourtSUBRAMANYANSUBUസുബ്രഹ്മണ്യംSUBU VEDAMസുബു' വേദയുഎസ് കോടതി

Latest News

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം | Dispute within the UDF regarding the formation of Muvattupuzha district

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies