സ്വന്തം മകളെ മദ്യം നൽകി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ശിക്ഷാവിധി. 2019ലാണ് കേസിനാസ്പദമായ സംഭവം.
2019 മുതൽ 2021 വരെ രണ്ട് വർഷം കുട്ടി പീഡനത്തിരയായി. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നപ്രദര്‍ശിപ്പിച്ചു, മദ്യം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് പ്രതികളാണ് അമ്മയ്ക്കും രണ്ടാനച്ഛനും കഠിനശിക്ഷ വിധിച്ചത്.
നാട്ടുകാരാണ് കുട്ടിയെ ഭക്ഷണം പോലും നല്‍കാതെ മാതാവും രണ്ടാനച്ഛനും പീഡിപ്പിക്കുന്ന വിവരം മുത്തശ്ശനോട് പറയുന്നത്.പലപ്പോഴും വാടക വീടിന്‍റെ ഉടമയായിരുന്നു കുട്ടിക്ക് ഭക്ഷണം നല്‍കിയിരുന്നത്. തുടര്‍ന്ന് മുത്തശ്ശന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു.തന്‍റെ തലയില്‍ കാമറ വെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറയരുതെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കുട്ടി തുറന്ന് പറഞ്ഞു. പിന്നാലെയാണ് മലപ്പുറം വനിതാപൊലീസ് കേസെടുത്ത് രണ്ടാനച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തത്.
ഒരു കുഞ്ഞിന് ഏറ്റവും സുരക്ഷിതമായ ഇടം സ്വന്തം വീടും മാതാപിതാക്കളുടെ അരികിലുമാണ്. എന്നാൽ ഇവിടെ സംഭവിച്ചത് തികച്ചും വിപരീതമാണ്. പണത്തിനോ മറ്റ് താത്പര്യങ്ങൾക്കോ വേണ്ടി സ്വന്തം മകളുടെ ജീവിതം നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന മാതാപിതാക്കൾ എന്ന വാക്കിന് തന്നെ അപമാനമാണ്. കോടതിയുടെ ഈ ശക്തമായ വിധി ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള ഒരു താക്കീതാണ്. ഇരയായ പെൺകുട്ടിക്ക് നീതി ലഭിച്ചു എന്നത് ആശ്വാസകരമാണ്.
നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമങ്ങളും സാമൂഹിക ഇടപെടലുകളും അനിവാര്യമാണ്.
















