കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ നാഷണൽ ഹെൽത്ത് മിഷന്റെ 55 ലക്ഷം രൂപയും പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച ജനകീയ ആരോഗ്യകേന്ദ്രം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.എൽ.എ പി.ടി.എ. റഹീം അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സി. ഉഷ, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ അജിത കെ, ശ്യാമള പറശ്ശേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.എ. പ്രതീഷ്, കെ. പ്രേമദാസൻ, ദീപ കാമ്പുറത്ത്, വാർഡ് അംഗങ്ങൾ ഷമീർ കെ.കെ, സി.കെ. ഷാജി, വി.പി. കബീർ, വി.പി. ശ്യാമ്കുമാർ, കെ.ഇ. ഫസൽ, ഹരിദാസൻ പൊക്കിനാരി, കെ.കെ. സലിം, ടി. സെയ്ദുട്ടി, പി.പി. വിജയകുമാർ, രമ്യാ പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
















