കണ്ണൂർ: റബ്ബർ തോട്ടത്തിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നടുവിൽ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.
ഇയാളെ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിനിടെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് കുടിയാന്മല പൊലീസ് എത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
















