കോഴിക്കോട്: വടകര നഗരസഭ മുൻ ഉപാധ്യക്ഷയും സിപിഐ നേതാവുമായ പി.പി. വിമല (74) അന്തരിച്ചു. ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു.
മലബാർ ദേവസ്വം ബോർഡ് അംഗം, ജില്ലാ പഞ്ചായത്ത് വില്യാപ്പള്ളി ഡിവിഷൻ അംഗം, എയ്‌ഡഡ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (എഎസ്ടിഎ) സംസ്ഥാന വനിതാ ഫോറം കൺവീനർ, സിപിഐ ജില്ലാ കൗൺസിൽ അംഗം, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം, എകെഎസ്‌ടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ്, പി.ആർ. നമ്പ്യാർ ലൈസിയം വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
നഗരസഭാ കൗൺസിലറായി 15 വർഷത്തോളം സേവനമനുഷ്ഠിച്ച വിമല, കേരള മഹിളാ സംഘത്തിന്റെ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. വിദ്യാഭ്യാസ രംഗത്തും വനിതാ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നതായിരുന്നു.
ഭർത്താവ്: പരേതനായ രാജൻ. മകൻ: പ്രവീൺ (ജനയുഗം). മരുമകൾ: നിഷ (നഗരസഭാ കൗൺസിലർ). സഹോദരങ്ങൾ: വിജയൻ (വിമുക്ത ഭടൻ), രാജൻ (റിട്ട. ഇൻകം ടാക്‌സ്), പരേതരായ ബാലൻ, ജയദാസൻ.
















