തിരുവനന്തപുരം: തലസ്ഥാനത്ത് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പിടിയില്‍. ചാക്ക സ്വദേശി വേലപ്പന്‍ (65) ആണ് പിടിയിലായത്. പേട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. മാസങ്ങളോളം ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.
പലതവണ പറഞ്ഞുവിലക്കിയിട്ടും ലൈംഗിക ചൂഷണം തുടര്‍ന്നു. നിവൃത്തികെട്ട് പെണ്‍കുട്ടി അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. പ്രതി നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
school van driver arrested for sexually assaulting eighth grader
















