എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ കൈമാറി. 92.41 കോടി രൂപയാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത്. ആദ്യ ഗഡുവായി 109 കോടി രൂപയാണ് കേരളം സമര്‍പ്പിച്ച പ്രൊപ്പോസല്‍. നോണ്‍ രക്കറിങ് ഇനത്തില്‍ ഇനി 17 കോടിയാണ് ഇനി കിട്ടാന്‍ ഉള്ളത്. കേന്ദ്രം സുപ്രീംകോടതിയില്‍ വിവരം അറിയിച്ചതിന് പിന്നാലെയാണ് ആ പണം ലഭിച്ചത്. അര്‍ഹതപ്പെട്ട പണം പോലും കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായിരുന്നു കേന്ദ്രം മറുപടി നല്‍കിയത്.
ഈ മാസം പത്തിന് ഡല്‍ഹിയിലെത്തി ഫണ്ട് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കേണ്ടി വന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
STORY HIGHLIGHT : Kerala receives SSK funds
















