വർക്കലയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാത്രി വൈകിയും ഡോക്ടർമാർ ശ്രീക്കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. തലച്ചോറിൽ ക്ഷതം ഉള്ളതിനാൽ വളരെ പെട്ടെന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടേക്കില്ലെന്ന് ഡോക്ടർമാർ സൂചിപ്പിച്ചു. ഗുരുതരമായി പരിക്കുകളുള്ള ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്.
അമ്മ ഉൾപ്പെടെ അടുത്ത രണ്ടു ബന്ധുക്കളെ മാത്രമേ ശ്രീക്കുട്ടിയെ കാണാൻ അനുവദിച്ചിട്ടുള്ളൂ. ഇന്ന് രാവിലെ പത്തുമണിക്ക് വീണ്ടും ഡോക്ടർമാരുടെ സംഘം ശ്രീക്കുട്ടിയെ പരിശോധിക്കും. ന്യൂറോളജി, ന്യൂറോ സർജറി, അതിതീവ്ര പരിചരണ വിഭാഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് പ്രധാനമായും ശ്രീക്കുട്ടിയെ നോക്കുന്നത്.
















