ബിഹാര്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. 121 സീറ്റുകള്‍ ആദ്യ ഘട്ടത്തില്‍ വിധിയെഴുതും. വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ നിശബ്ദ പ്രചാരണത്തിന്‍റെ തിരക്കിലാണ് ഇന്ന് നേതാക്കൾ.
വീടുകൾ കയറിയുള്ള പ്രചാരണങ്ങളിൽ ജനകീയ പ്രഖ്യാപനങ്ങളിൽ ഊന്നിയാണ് പ്രചാരണം മുന്നോട്ടുപോകുന്നത്. ബിജെപിയുടെയും കോൺഗ്രസിന്‍റെയും താര പ്രചാരകർ സംസ്ഥാനത്ത് തുടരുകയാണ്.
മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ ഉൾപ്പെടെയുള്ള നേതാക്കളാണ് ജനവിധി തേടുന്നത്.
അതേസമയം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലെയും പരസ്യ പ്രചാരണം അവസാനിച്ചു.
















