അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മുന്നേറ്റം കുറിച്ചുകൊണ്ട്, ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിക്ക് ഉജ്ജ്വല വിജയം. വാശിയേറിയ പോരാട്ടത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ മംദാനി, സ്വതന്ത്രനായി മത്സരിച്ച മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോയെയാണ് പരാജയപ്പെടുത്തിയത്.
സോഷ്യലിസ്റ്റായ മംദാനി ഡോണള്‍ഡ് ട്രംപിന്റെ കടുത്ത ആരോപണങ്ങളും ഭീഷണികളും മറികടന്നാണ് ഉജ്ജ്വല ജയം നേടിയത്. 33 കാരനായ മംദാനി ന്യൂയോര്‍ക്കിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാണ്. ന്യൂയോര്‍ക്കില്‍ മേയറാകുന്ന ആദ്യ റാപ് ഗായകന്‍ കൂടിയാണ്.
ഏഴു വര്‍ഷം മുന്‍പാണ് അമേരിക്കന്‍ പൗരത്വം നേടിയത്. പലസ്തീന്‍ അനുകൂല നിലപാടിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. സംവിധായക മീരാ നായരുടെ മകനാണ്. അതേസമയം, വിർജീനിയയിൽ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാർഥി അബിഗെയ്ൽ സ്പാൻബെർഗർ വിജയിച്ചു.
















