ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം തോല്‍വി ഉറപ്പിച്ചെന്നും മുഴുവന്‍ ബിഹാറും നല്‍കാമെന്ന് പോലും അവര്‍ പറഞ്ഞേക്കുമെന്നും ബിജെപി നേതാവ് രവി കിഷന്‍. തോല്‍വി ഉറച്ചപ്പോള്‍ എന്തും പറയാമല്ലോ എന്നും ബിഹാര്‍ എഴുതിക്കൊടുക്കും എന്നൊക്കെ തേജസ്വിക്ക് പറയാന്‍ ബുദ്ധിമുട്ടില്ലല്ലോ എന്നും രവി കിഷന്‍ പറഞ്ഞു.
മഹാസഖ്യം അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30000 രൂപ ധനസഹായം ഉടനടി എത്തിക്കുമെന്ന തേജസ്വി യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തമ്മിലടിച്ച് മഹാസഖ്യവും ബിജെപിയും. തോല്‍വി ഉറപ്പിച്ചതുകൊണ്ടാണ് പ്രഖ്യാപനമെന്ന് ബിജെപി പരിഹസിക്കുമ്പോള്‍ അദാനിയുടെ പേര് പറഞ്ഞ് ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്.
തേജസ്വി യാദവ് വെറും വാക്കല്ല പറഞ്ഞതെന്നും വാഗ്ദാനങ്ങള്‍ എല്ലാ പാലിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര തിരിച്ചടിച്ചു. അദാനിക്ക് ഒരു രൂപയ്ക്ക് ഭൂമി നല്‍കാന്‍ സാധിക്കുമെങ്കില്‍ എല്ലാം സാധിക്കുമെന്നും അതുകൊണ്ട് നല്‍കിയ വാഗ്ദാനങ്ങള്‍ അസാധ്യമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
















