കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്തിലെ സർവീസ് സ്റ്റേഷൻ–മാക്കിനിയാട്ട്താഴം റോഡ് കൾവെർട്ട് ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ മണ്ഡലം വികസന ഫണ്ടിൽനിന്ന് 17 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, പഞ്ചായത്ത് മെമ്പർമാരായ കെ.ടി. മിനി, സമീറ അരിപ്പുറത്ത്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.എം. ഗണേശൻ, എൻ.വി. കോയ, സതീഷ് ബാബു, പ്രേമരാജൻ, ഹരിദാസൻ മാക്കിനിയാട്ട്, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി ജയൻ കടലുണ്ടി, റോഡ് കമ്മിറ്റി കൺവീനർ എം. സിനീഷ് എന്നിവർ പ്രസംഗിച്ചു.
















