എന്നും നേന്ത്രപ്പഴം വച്ച് പഴംപൊരി ഉണ്ടാക്കി മടുത്തോ? എങ്കിൽ വൈകുന്നേരം ചായയ്‌ക്കൊപ്പം നേന്ത്രപ്പഴം വച്ച് നല്ല കിടിലൻ ഒരു വിഭവം ഉണ്ടാക്കി എടുത്താലോ? കുറഞ്ഞ എണ്ണയിൽ ഉണ്ടാക്കിയെടുക്കുന്ന നല്ല ടേസ്റ്റി ആയിട്ടുള്ളൊരു വിഭവം ആണിത്.
ഇതിനായി നേന്ത്രപ്പഴം നെയ്യ് പഞ്ചസാര മൈദ ചിരകിയ തേങ്ങ, ഏലക്കാപൊടിയും പാലും മുട്ടയും ഇത്രം സാധനകൾ ഉണ്ടെങ്കിൽ ഈ സിംപിളും ഈസയും ആയിട്ടുള്ള ഈ വിഭവം ഉണ്ടാക്കിയെടുക്കാം.
ചൂടാക്കിയ പാനിൽ അൽപ്പം നെയ്യ് ഒഴിച്ചതിനു ശേഷം ,കാണാം കുറച്ച് നീളത്തിൽ മുറിച്ചു വച്ച വാഴപ്പഴം പാനിൽ വച്ച് രണ്ടു ഭാഗവും നന്നായി ഒന്ന് റോസ്‌റ് ചെയ്ത എടുക്കുക, ശേഷം ഇത് മറ്റൊരു പാത്രത്തിൽ മാറ്റി വച്ചതിനു ശേഷം ഇതിലേക്കു അൽപ്പം തേങ്ങ ചിരവിയതും ഉണ്ടെങ് മാത്രം അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് മധുരം വേണമെങ്കിൽ പഞ്ചസാരയോ മറ്റും ചേർത്ത് ഇളക്കുക , ഇനി മറ്റൊരു പാത്രത്തിൽ മൈദയും പഞ്ചസാരയും ഏലക്കാപൊടിയും പാലും മുട്ടയും ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്ത എടുക്കുക ,
ഇനി ചൂടാക്കി എടുത്ത പാനിലേക്ക് ഇത് കാണാം കുറച്ച് ഒന്ന് ഒഴിച്ച് കൊടുക്കുക അതിലേക്ക് റോസ് ചെയ്ത പഴം നിരത്തി വെക്കുക , അതിന് മുകളിലായി നേരത്തെ തയ്യാറാക്കി വച്ച കൂട്ടും കൂടി ഇട്ടതിൽ ശേഷം അൽപ്പനേരം ഇതൊന്ന് അടച്ചു വെച്ച വേവിച്ചെടുക്കാം.ശേഷം ആ ചൂട്പണിൽ വച്ച് തന്നെ അത് ഒന്ന് റോൾ ചെയ്ത എടുക്കണം, ഇനി ഇത് മറ്റൊരു പാത്രത്തിലേക്കു മാറ്റി മുറിച്ച് കഴിക്കാം.
















