വടകര: വീട്ടിന്റെ ഗേറ്റിൽ വിരൽ കുടുങ്ങിയ പതിനാലുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വടകര മുനിസിപ്പാലിറ്റിയിലെ 30ാം വാർഡിൽ പുതുപ്പണത്ത് കയ്യിൽപറമ്പിൽ ബാബുവിന്റെ വീട്ടുമുറ്റത്തെ ഗേറ്റിലാണ് ബാലൻ അവനു കൃഷ്ണയുടെ വിരൽ കുടുങ്ങിയത്.
വിരൽ പുറത്തെടുക്കാനുള്ള പലശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്‌സിന്റെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഗേറ്റിന്റെ ഭാഗം മുറിച്ചുമാറ്റി ബാലനെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ ഇൻചാർജ് കെ.പി. ബിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കെ., ലിജു എ., സഹീർ പി.എം., സിബിശാൽ, ജയകൃഷ്ണൻ, ഹോംഗാർഡ് സുരേഷ് എന്നിവർ പങ്കെടുത്തു.
















