ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ആയുധ നിർമ്മാണ കേന്ദ്രം തകർത്ത് സുരക്ഷാ സേന. വൻ ആയുധ ശേഖരമാണ് പിടിച്ചെടുത്തത്. സുക്മ ജില്ലയിലെ വനത്തിൽ സ്ഥിതി ചെയ്യുന്ന മാവോയിസ്റ്റുകളുടെ ആയുധ നിർമ്മാണ കേന്ദ്രമാണ് സുരക്ഷാ സേന തകർത്തത്. 1
7 തോക്കുകളും ആയുധ നിർമാണ വസ്തുക്കളുടെ വൻ ശേഖരവും പിടികൂടി. ഒരു ബാരൽ ഗ്രനേഡ് റോക്കറ്റ് ലോഞ്ചർ, ആറ് ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ, ആറ് 12-ബോർ റൈഫിളുകൾ, മൂന്ന് സിംഗിൾ ഷോട്ട് റൈഫിളുകൾ, നാടൻ തോക്കുകൾ എന്നിവ ഉൾപ്പെടെ 17 ആയുധങ്ങൾ ജില്ലാ റിസർവ് ഗാർഡിന്റെ സംഘം കണ്ടെടുത്തു.
















