കൊല്ലം: കുണ്ടറയില്‍ സിപിഐവിട്ട മുന്നൂറോളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐ മുന്‍ മണ്ഡലം കമ്മിറ്റി അംഗങ്ങളും ലോക്കല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ മുന്നൂറോളം പേരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐ വിട്ടവരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്‌സിക്കുട്ടിയമ്മ സ്വീകരിച്ചു.
സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി തെരഞ്ഞെടുപ്പില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രവര്‍ത്തകരെ പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്.
സിപിഐ കുണ്ടറ മണ്ഡലം മുന്‍ സെക്രട്ടറി ടി സുരേഷ്‌കുമാര്‍, സോണി വി പള്ളം, ഇളമ്പള്ളൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ജലജാ ഗോപന്‍, ആര്‍ ശിവശങ്കരപ്പിള്ള, എം ഗോപാലകൃഷ്ണന്‍, ഇ ഫ്രാന്‍സിസ്, ഒ എസ് വരുണ്‍, ജോണ്‍ വിന്‍സന്റ്, പ്രിഷിള്‍ഡ വിത്സണ്‍, കുമാരി ജയ, മുഹമ്മദ് ഷാന്‍ എന്നിവരാണ് പാര്‍ട്ടിവിട്ടവരിലെ പ്രമുഖര്‍.
















