മനാമ: അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രഭാഷണം സംഘടിപ്പിക്കുന്നു. മക്കളോടൊപ്പം സ്വർഗത്തിൽ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മിയും ദാറുൽ ബയ്യിന ഇന്റർനേഷനൽ ഇസ്‌ലാമിക് റിസർച്ച് സ്കൂൾ ഡയരക്റ്ററുമായ ഉനൈസ് പാപ്പിനിശ്ശേരിവിഷയമവതരിപ്പിച്ച് സംസാരിക്കും. നവംബർ 7 വെള്ളിയാഴ്ച രാത്രി 7:30ന് സൽമാനിയ കെസിറ്റി ഹാളിലാണ് പ്രഭാഷണ പരിപാടി എന്ന് സംഘാടകർ അറിയിച്ചു. പ്രമുഖ പ്രബോധകൻ ഡോക്റ്റർ ഈസാ മുതവ്വ പരിപാടി ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്കും ഇനിയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 38092855, 33102646
















