കുട്ടികൾക്ക് അനാരോഗ്യകരമായ സ്‌നാക്‌സിന് പകരം പ്രോട്ടീൻ, അയൺ, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പുഷ്ടമായ ഈയൊരു ലഡ്ഡു കൊടുക്കുകയാണെങ്കിൽ രോഗപ്രതിരോധശക്തിയും ഓർമശക്തിയും കൂട്ടാൻ വളരെ നല്ലതാണ്.
ചേരുവകൾ:
ഈത്തപ്പഴം – ഒരു കപ്പ്
ഉണക്കമുന്തിരി – കാൽ കപ്പ്
അത്തിപ്പഴം – 3 – 4 എണ്ണം
വാൾനട്ട് – കാൽ കപ്പ്
ബദാം – കാൽ കപ്പ്
ഫ്ലാക് സീഡ് – 2 ടേബിൾ സ്പൂൺ
എലയ്ക്കാപൊടി – കാൽ ടീസ്പൂൺ
നെയ് – ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
ഈന്തപ്പഴം കുരു കളഞ്ഞു വയ്ക്കുക. ശേഷം അത്തിപ്പഴവും രണ്ടായി മുറിച്ച് വയ്ക്കാം.
വാൾനട്ടും ബദാമും ചെറുതായി മുറിച്ച് എടുക്കണം. ഫ്ലാക് സീഡ് എണ്ണയില്ലാതെ വറുത്ത് വയ്ക്കാം.
ഇനി നെയ്യ് ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കണം. ശേഷം ഇതൊരു ബൗളിലേക്ക് ഇട്ട് നെയ്യ് കൂടി ചേർത്ത് കുഴച്ചശേഷം ചെറിയ ഉരുളകളാക്കുക. സ്പെഷൽ ലഡ്ഡു റെഡി.
















