കാസർഗോഡ് കുമ്പളയിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അദ്ധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പുത്തിഗെ പഞ്ചായത്ത് പരിധിയിലെ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകനായ എന്‍.കെ.സുധീര്‍കുമാറി (49) നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുമ്പള ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്‍, എസ്.ഐ. കെ.ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അധ്യാപകനെ അറസ്റ്റ് ചെയ്തത്
















