ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി. സൂപ്പര്‍സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും മറ്റ് ഡോക്ടര്‍മാരുടേയും ഉള്‍പ്പെടെയാണ് 202 തസ്തികകള്‍ സൃഷ്ടിച്ചത്. ആശുപത്രികളില്‍ കൂടുതല്‍ മികച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്.
* കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കാര്‍ഡിയോളജി 20,
* ന്യൂറോളജി 9,
* നെഫ്രോളജി 10,
* യൂറോളജി 4,
* ഗ്യാസ്ട്രോഎന്‍ട്രോളജി 1,
* കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ 1,
* അസിസ്റ്റന്റ് സര്‍ജന്‍ 8,
* ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ 48
എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍
* ജനറല്‍ മെഡിസിന്‍ 12,
* ജനറല്‍ സര്‍ജറി 9,
* ഒബി ആന്റ് ജി 9,
* പീഡിയാട്രിക്സ് 3,
* അനസ്തേഷ്യ 21,
* റേഡിയോഡയഗ്‌നോസിസ് 12,
* റേഡിയോതെറാപ്പി 1,
* ഫോറന്‍സിക് മെഡിസിന്‍ 5,
* ഓര്‍ത്തോപീഡിക്സ് 4,
* ഇഎന്‍ടി 1 എന്നിങ്ങനെയും തസ്‌തോികകള്‍ സൃഷ്ടിച്ചു.
കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലായി പുതുതായി അനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സിഎംഒ 8, അസി. സര്‍ജര്‍ 4, കണ്‍സള്‍ട്ടന്റ് ഒബി ആന്റ് ജി 1, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒബി ആന്റ് ജി 3, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്സ് 3, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യ 4, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജി 1 എന്നിങ്ങനേയും തസ്തികകള്‍ സൃഷ്ടിച്ചു.
CONTENT HIGH LIGHTS; 202 doctor posts in the Health Department
















