സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയ്‌ക്കൊപ്പം മുന്നേറാന്‍ ‘സമൃദ്ധി കേരളം’ എന്ന പുതിയ വായ്പാപദ്ധതി പട്ടികജാതി വികസന വകുപ്പ് ആരംഭിച്ചു. നിലവില്‍ സംരംഭങ്ങളുള്ള പട്ടികജാതിക്കാര്‍ക്ക് സംരംഭകത്വ വികസന പരിപാടിയായി പദ്ധതി വളരെ പ്രയോജനപ്പെടുമെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. പദ്ധതികള്‍ക്കനുസരിച്ച് 10ലക്ഷം രൂപ വരെ ടോപ്- അപ് ലോണ്‍ നല്‍കും.
വായ്പയ്ക്ക് പലിശ ഇളവാണ് സംരംഭകര്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ 3 ശതമാനത്തിനും സബ്‌സിഡിയാണെങ്കില്‍ 20 ശതമാനം വരെയും ലഭിക്കും. നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും മറ്റു വായ്പകള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 65 വയസാണ്. തിരിച്ചടവ് 4 മുതല്‍ 7 വര്‍ഷം വരെ ലഭിക്കും. സംരംഭകത്വ മേഖലയിലും പട്ടിക ജാതിക്കാര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്നും മന്ത്രി കേളു വ്യക്തമാക്കി. ഇതിനു പുറമേ വിപണനമടക്കമുള്ള കാര്യങ്ങള്‍ക്ക് കോര്‍പറേഷന്റെ പിന്തുണയും പദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വനിതാ സംരഭകര്‍ക്കും ദുര്‍ബലവിഭാഗക്കാര്‍ക്കും പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുക, പുതിയ പ്ലാന്റുകളും യന്ത്രങ്ങളും സ്ഥാപിക്കുക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, പുതിയ വിപണന കേന്ദ്രങ്ങള്‍ തുറക്കുക തുടങ്ങിയ കാര്യങ്ങള്‍ പദ്ധതി വഴി സാധ്യമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പണത്തിനും കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടുക.
CONTENT HIGH LIGHTS; New loan scheme of Scheduled Caste Development Department: Subsidy up to Rs. 2 lakh for entrepreneurs
















