തിരുവനന്തപുരം: സർക്കാരിന്റേത് ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് എന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്.
കാര്യക്ഷമമായ ചോദ്യം ചെയ്യൽ ഒന്നും നടക്കുന്നില്ല. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നില്ല. ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കം എന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നു എങ്കിൽ ഇത് തെളിയിക്കപ്പെടാത്ത കേസായി ഒതുങ്ങുമായിരുന്നു. കാലാവധി നീട്ടി നിൽക്കുന്നതിന് പകരം ബോർഡ് പിരിച്ചുവിട്ടു കുറ്റക്കാരെ അറസ്റ്റ് ചെയ്തു തെളിവുകൾ ശേഖരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
















