‘വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന’ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം അപമാനകരമെന്ന് വേടന്‍. അത് തന്നെ അപമാനിക്കുന്നതാണ്. അതിന് പാട്ടിലൂടെ മറുപടി നല്‍കും, കൂടുതല്‍ പ്രതികരണമൊന്നുമില്ലെന്നായിരുന്നു വേടന്റെ മറുപടി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്.
തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവര്‍ക്ക് പറയാനുള്ളതൊന്നുമില്ല. അവാര്‍ഡ് വലിയൊരു അംഗീകാരമായി കാണുന്നു. അത് രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല ലഭിച്ചത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല എന്ന് വേടന്‍ വ്യക്തമാക്കി. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചതായും, വ്യക്തിജീവിതത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന് ഇപ്പോഴാണ് മനസ്സിലായത്. പ്രായത്തിന്റെ പക്വത കുറവുണ്ടായിരുന്നു എന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
















