വർക്കല: ഡ്രൈഡേ ദിനത്തിൽ ചില്ലറ മദ്യവിൽപ്പനക്കാർക്ക് മാഹിയിൽ നിന്ന് മദ്യം എത്തിച്ച് വിതരണം ചെയ്യാൻ ശ്രമിച്ചയാൾ വർക്കല എക്സൈസ് സംഘത്തിന്റെ വലയിലായി. ഊന്നിൻമൂട് പുതുവൽ സ്വദേശി സജി (54) യെയാണ് സംഘം അറസ്റ്റ് ചെയ്തത്.
വാഹനത്തിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ (36 കുപ്പി) മാഹി മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. ഡ്രൈഡേ നിയമലംഘനം ലക്ഷ്യമിട്ടുള്ള ഈ വ്യാപാരശ്രമം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
വർക്കല എക്സൈസ് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ അസി. ഇൻസ്പെക്ടർ എസ്. രാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ കൃഷ്ണൻ, അഭിറാം ഹരിലാൽ, അരുൺ സേവ്യർ, യു.പി. പ്രണവ്, വനിത സിവിൽ എക്സൈസ് ഓഫീസർ പി. ദീപ്തി, ഡ്രൈവർ രഞ്ചു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
















