പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറേ 50 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ടു. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് അമ്പത് കോടി പിന്നിട്ടത്. ഇതോടെ തുടർച്ചയായി 3 ചിത്രങ്ങൾ 50 കോടി കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള നടനായി പ്രണവ് മാറി.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’, ‘വർഷങ്ങൾക്കു ശേഷം’ എന്നീ സിനിമകളും ഈ നേട്ടം കൈവരിച്ചിരുന്നു. മോഹൻലാൽ ആണ് ആദ്യമായി മലയാളത്തിൽ നിന്ന് ഹാട്രിക് നേട്ടം സ്വന്തമാക്കിയ ആദ്യനടൻ. 2025-ൽ പുറത്തിറങ്ങിയ ‘ഹൃദയപൂർവം’, ‘എമ്പുരാന്‍’, ‘തുടരും’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ വിജയമായി. ‘എമ്പുരാന്‍’, ‘തുടരും’ എന്നീ ചിത്രങ്ങള്‍ ആകെ കളക്ഷനില്‍ 200 കോടിയും കടന്നിരുന്നു. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രവും മോഹന്‍ലാലിന്റേതാണ്. 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യ’മാണ് മലയാളത്തിലെ ആദ്യ 50 കോടി ചിത്രം.
വലിയ കൈയ്യടികളോടെയാണ് ‘ഡീയസ് ഈറേ’ എന്ന ചിത്രത്തെ ആരാധകർ വരവേറ്റത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് ശേഷം തന്നെ വന്‍പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും ‘ഡീയസ് ഈറേ’-യ്ക്കുണ്ട്. ക്രോധത്തിന്റെ ദിനം’ എന്ന അർഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ.
















