ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് നീക്കം.
അതേസമയം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ദ്വാരപാലക ശില്‍പത്തിലെയും കട്ടിള പാളിയിലും സ്വര്‍ണ്ണത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കും.
10 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
















