എടച്ചേരി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി വൻ വിജയം നേടുമെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ. കഴിഞ്ഞ നാലര വർഷമായി കേരള സർക്കാർ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് അടിസ്ഥാനമാവുകയെന്ന് അദ്ദേഹം പറഞ്ഞു.
എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന ‘വിഷൻ എടച്ചേരി 2030’ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഭാസ്കരൻ. 2030ഓടെ എടച്ചേരി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ കുറിച്ച് ഫോറത്തിൽ നടന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ ശ്രദ്ധേയമായി.
ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ടി.വി. ഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. കളത്തിൽ സുരേന്ദ്രൻ മോഡറേറ്ററായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി.കെ. അരവിന്ദാക്ഷൻ, ടി.പി. പുരുഷു, എം. രാജൻ, ശ്രീജിത്ത് മുടപ്പിലായി, ഇ.കെ. സജിത് കുമാർ, ഗംഗാധരൻ പാച്ചാക്കര, വി.പി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
















