കൂൺ മിക്കവർക്കും പ്രിയമാണ്. സ്പെഷൽ മഷ്റൂം മസാല തയാറാക്കിയാലോ?
ചേരുവകൾ
1.കുരുമുളകുപൊടി–1/2 ടീസ്പൂൺ
2.ഗരം മസാല–1/2 ടീസ്പൂൺ
3.മഞ്ഞൾപ്പൊടി–1/2 ടീസ്പൂൺ
4.കസുരിമേത്തി– 1 ടീസ്പൂൺ
5.തൈര്– 3 ടീസ്പൂൺ
6.വെളിച്ചെണ്ണ–3 ടീസ്പൂൺ
7.പെരിഞ്ചീരകം–1/2 ടീസ്പൂൺ
8.പട്ട–2 ചെറിയ കഷ്ണം
9.ഗ്രാമ്പൂ – 3 എണ്ണം
10.ഏലക്ക –2 എണ്ണം
11.സവാള–3 എണ്ണം
12.തക്കാളി–2 എണ്ണം
13.പച്ചമുളക്–2 എണ്ണം
14.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്–1 ടീസ്പൂൺ
15.മല്ലിപ്പൊടി–1 ടീസ്പൂൺ ടീ
16.മുളകുപൊട 3/4 ടീസ്പൂൺ
17.മഞ്ഞൾപ്പൊടി–1/2 ടീസ്പൂൺ
18.ബട്ടർ–2 ടീസ്പൂൺ
19.ഉപ്പ്–1 ടീസ്പൂൺ
20.അണ്ടിപ്പരിപ്പ്–6 എണ്ണം
21.വെള്ളം–1 കപ്പ്
22.മല്ലിയില–രണ്ടു തണ്ട്
തയ്യാറാക്കുന്ന വിധം
മഷ്റൂം ടിന്നിൽ നിന്നെടുത്ത് അതിലെ വെള്ളം കളഞ്ഞ് നന്നായി രണ്ടുമൂന്നുതവണ കഴുകി വെള്ളംപോകാൻ ഒരു വലിയ അരിപ്പയിൽ ഇട്ടു വയ്ക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് മഷ്റൂം ഒരു പാത്രത്തിലിട്ട് അതിലേക്ക് കുരുമുളക്പൊടി, ഗരംമസാല, മഞ്ഞൾപ്പൊടി,കസൂരിമേത്തി കൈയ്യിലിട്ട് പൊടിച്ചത്, തൈര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ച് 7,8,9,10 സാധനങ്ങൾ ഇട്ട് ചൂടാകുമ്പോൾ സവാള ചെറുതായി മുറിച്ചത് ചേർത്ത് ബ്രൗൺ നിറമാകുന്നസമയം പച്ചമുളക് നടുചീന്തിയിട്ടതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക. രണ്ടു മിനിറ്റിനുശേഷം 15,16,17 പൊടികൾ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ ഇളക്കുക പിന്നെ അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെള്ളം ചേർത്ത് തിളപ്പിക്കുക. തിളച്ച മസാലയിലേക്ക് തക്കാളി ചെറുതായി മുറിച്ചതും വെണ്ണയും ഉപ്പും ചേർക്കുക. എല്ലാം കൂടി ഇളക്കി അഞ്ച് മിനിട്ട് അടച്ച് വെയ്ക്കുക. പിന്നെ തുറന്ന് അതിലേക്ക് മഷ്റൂം ഇട്ട് ഇളക്കി അഞ്ച് മിനുട്ട് തുറന്നു വെക്കുക. അതിലേക്ക് അണ്ടിപ്പരിപ്പ് പൊടിച്ചത് ഇട്ട് നന്നായി മിക്സ് ചെയ്യുക. ഒരു ഗ്ലാസ് തിളച്ച വെള്ളമൊഴിച്ച് അഞ്ച് മിനിട്ട് വീണ്ടും അടച്ചു വയ്ക്കുക. അത് തുറന്ന് മല്ലിയില അരിഞ്ഞതിട്ട് രണ്ടു മിനിട്ട് കൂടി അടച്ചു വയ്ക്കുക. മഷ്റൂം മസാല റെഡി. ചപ്പാത്തിക്കും ചോറിനും ഉത്തമം.
















