ചോമ്പാല: അഴിയൂർ ഗ്രാമപഞ്ചായത്ത് ഇനി മുഴുവനായും സിസിടിവി നിരീക്ഷണത്തിലേക്ക്. പഞ്ചായത്തിലെ പ്രധാന ടൗണുകൾ ഉൾപ്പെടെ 19 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി.
അഴിയൂർ ചുങ്കം, മുക്കാളി, ചോമ്പാൽ ഹാർബർ, ചിറയിൽ പിടിക, കോറോത്ത് റോഡ്, അഴിയൂർ മനയിൽമുക്ക്, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളാണ് ക്യാമറകൾ സ്ഥാപിച്ച പ്രധാന കേന്ദ്രങ്ങൾ. 2024–25 വാർഷിക പദ്ധതിയിലുടെ 15 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
പഞ്ചായത്തിലെ സുരക്ഷാ ഉറപ്പിനൊപ്പം രാത്രികാലങ്ങളിൽ മാലിന്യം എറിഞ്ഞ് പോകുന്നതും മറ്റു നിയമലംഘനങ്ങളും തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ശശിധരൻ തോട്ടത്തിൽ, രമ്യ കരോടി, അബ്‌ദുൽ റഹീം പുഴക്കൽ പറമ്പത്ത്, അനുഷ ആനന്ദസദനം, കെ. ലീല, പി.എം. അശോകൻ, പ്രദീപ് ചോമ്പാല, ഫിറോസ് കാളാണ്ടി, പി.കെ. പ്രീത, കവിത അനിൽകുമാർ, സി.എച്ച്. അച്ചുതൻ നായർ, സാലിം പുനത്തിൽ, കെ.കെ. സാവിത്രി, വി. തൗസീഫ് എന്നിവർ സംസാരിച്ചു.
















