ഉളളൂര്‍: തിരുവനന്തപുരത്ത് വയോധികയുടെ സ്വർണമാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് നഗര്‍ സി.ഡി.എസിന് എതിര്‍വശം വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി കടയില്‍ നിന്ന വയോധികയെയാണ് പ്രതികൾ ആക്രമിച്ച് സ്വർണ്ണമാല കവർന്നത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
ചെറുവയ്ക്കല്‍ പോങ്ങുംമൂട് പമ്പ്ഹൗസിന് എതിര് വശം പനച്ചവിള വീട്ടില്‍ അരുണ്‍ (27), നിരാളി ലെയിന്‍ പി.എസ്.സി നഗര്‍ പെരിങ്ങാലി പണയില്‍ പുത്തന്‍ വീട്ടില്‍ സൂരജ് (27) എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ കോളജ് പൊലീസും സിറ്റി ഡാന്‍സാഫ് ടീമും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വീടിനോട് ചേര്‍ന്നുളള കടയില്‍ ഇരുന്ന വസന്ത (70) യുടെ കഴുത്തില്‍ കിടന്ന മാലയാണ് ഹെല്‍മറ്റും കറുത്ത മാസ്കും ധരിച്ചെത്തിയ ഒന്നാം പ്രതി അരുണ്‍ പൊട്ടിച്ചെടുത്ത് രണ്ടാം പ്രതിയായ സൂരജിനൊപ്പം പള്‍സര്‍ ബൈക്കില്‍ കടന്നത്. മാള പൊട്ടിക്കുന്നതിനിടയിൽ പിടിയും വലിയും നടന്നിരുന്നു. വയോധിക നിലത്ത് വീഴുകയും ചെയ്തു.
















