അമരം വീണ്ടും നവംബർ 7ആം തിയ്യതി തിയേറ്ററുകളിലേക്ക് വരുന്നു.
അമരം സിനിമ 35 വർഷത്തിന് ശേഷം തിയ്യറ്റേറുകളിലേക്ക് എത്തുമ്പോൾ മമ്മുട്ടിയുടെ കാല് തൊട്ട് ക്ഷമ പറഞ്ഞു പോയ രാധ എന്ന പെൺകുട്ടി “മാതു” എവിടെ.? മാധവി എന്ന പേര് എങ്ങനെ മാതു ആയി..
രാധ ഇതാ ന്യൂയോർക്കിലുണ്ട്. കുടുംബ ജീവിതമൊക്കെയായി അവർ ജീവിക്കുന്നു. 1977ൽ ബാലതാരമായി ആയിരുന്നു സിനിമയിലേക്ക് വരുന്നത്. കണ്ണട, തമിഴ്, മലയാളം ഇങ്ങനെ പോകുന്നു മാതു അഭിനയിച്ച ഭാഷകൾ. തമിഴിൽ ആയിരുന്നു വന്നത്. മലയാളത്തിലേക്ക് നെടുമുടി വേണുവിന്റെ പൂരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.എന്റെ പേര് മാധവി എന്നായിരുന്നു അതിൽ നിന്ന് നെടുമുടി സാർ മാതു എന്ന് ചുരുക്കി വിളിച്ചു.
പിന്നീട് അമരത്തിലേക്ക്…അമരത്തിൽ വന്നപ്പോൾ എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ ആയിരുന്നു മമ്മുക്ക നോക്കിയിരുന്നത്. മുക്കിന് തുമ്പിലെ ദേഷ്യം എന്നോട് കാണിച്ചിരുന്നില്ല. അച്ചൂട്ടി എന്ന കാരക്റ്റർ ഇപ്പോഴും എന്നെ ഹോണ്ട് ചെയ്യുന്നുണ്ട്. എല്ലാവരും വന്ന് സംസാരിക്കുമ്പോൾ ഞാൻ അത് ഓർക്കും. ഓരോരുത്തരും വന്ന് ചോദിക്കും അപ്പോൾ ഞാൻ ആ പഴയ കാലത്തിലേക്ക് പോകും. ഇനി മമ്മുട്ടി തിരിച്ചു വിളിച്ചാൽ വരുമെന്നും ന്യൂയോർക്കിൽ നിന്ന് മാതു പറയുന്നു.
















