ചെമ്മീനും കണവയും ഞണ്ടുമൊക്കെ മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയമാണ്. തനിനാടൻ രുചികൂട്ടിൽ കൂന്തൽ റോസ്റ്റ് ഉണ്ടാക്കിയാലോ?
ചേരുവകൾ
കണവ – 500 gm
സവാള – 1 വലുത് അല്ലെങ്കിൽ 1&1/2 കപ്പ് ചെറുതായി അരിഞ്ഞത്
ഇഞ്ചി – 1 ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ്
പച്ചമുളക് – 2 എണ്ണം മുഴുവൻ അല്ലെങ്കിൽ 1 എണ്ണം നേടുകെ കീറിയത്
കറിവേപ്പില – 2 തണ്ട്
മുളകു പൊടി – 2 &1/2 ടീസ്പൂൺ ( കശ്മീരി മുളകുപൊടി+ എരിവുള്ള മുളകു പൊടി)
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
ഉപ്പ്
വെള്ളം – 1/4 കപ്പ്
വെളിച്ചെണ്ണ – 1/2 ടേബിൾ സ്പൂൺ
തയാറാക്കുന്നവിധം
ഒരു മൺചട്ടിയിൽ സവാള അരിഞ്ഞതും പച്ചമുളക്, കറിവേപ്പില, ഇഞ്ചി, മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ്, വെള്ളം നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി മീഡിയം തീയിൽ വെള്ളം വറ്റി വരുന്നത് വരെ അടച്ചു വച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. പകുതി വെന്തു കഴിഞ്ഞാൽ രുചി നോക്കി ഉപ്പും എരിവും നോക്കി വേണമെങ്കിൽ ചേർത്ത് കൊടുക്കുക. ചാറ് കുറുകി വരുമ്പോൾ വെളിച്ചെണ്ണയും കിവേപ്പിലയും ചേർത്ത് ഇളക്കി തീ അണച്ചു 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റിനു ശേഷം രുചികരമായ കണവ റോസ്‌റ്റ് വിളമ്പാം.
















